മുംബൈ: വൈദ്യുതിമോഷണക്കേസിൽ പ്രമുഖ നടി അറസ്റ്റിൽ. വൈദ്യുതി വകുപ്പിന്റെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ബോളിവുഡ് നടി രതി അഗ്നിഹോത്രിയാണ് പിടിയിലായത്. നടിയുടെ വേര്ളിയിലെ വസതിയില്‍ നിന്ന് മൂന്ന് വര്‍ഷത്തിനിടെ 47 ലക്ഷം രൂപയുടെ വൈദ്യുതി മോഷ്ടിച്ചുവെന്നാണ് കണ്ടെത്തല്‍.
രതി അഗ്നിഹോത്രിയ്ക്കെതിരെയും ഭര്‍ത്താവ് അനില്‍ വിര്വാനിയ്ക്കെതിരെയും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മീറ്ററില്‍ കൃത്രിമം വരുത്തിയാണ് റീഡിംഗ് കുറച്ചു കാണിച്ചത്. ഇതിനായി മീറ്ററിന്റെ പിന്‍വശത്ത് ഒരു ദ്വാരമിട്ടിരുന്നെന്നും വൈദ്യുതി വകുപ്പ് വിജിലന്‍സ് തലവന്‍ ആര്.ജെ. സിംഗ് പറഞ്ഞു. അതേസമയം പത്ത് വര്‍ഷമായി ഈ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുകയാണെന്നും വൈദ്യുതി മോഷണം നടത്തിയിട്ടില്ലെന്നും അനില്‍ വിര്‍വാനി പറഞ്ഞു.
Post Your Comments