മുംബൈ: സ്ഥാനമൊഴിഞ്ഞ ഇന്ത്യന്‍ ഏകദിനടി20 നായകന് മഹേന്ദ്ര സിംഗ് ധോണി ഒരിക്കല്‍കൂടി ഇന്ത്യയുടെ നായകനാവും . ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരത്തിലാണ് ധോണി ടീം ഇന്ത്യയുടെ നായകനാകുക. സെലക്ഷന് കമ്മിറ്റി ചെയര്മാന് എംസ്കെ പ്രസാദ് അറിയിച്ചതാണ് ഇക്കാര്യം.
ഇതോടെ വ്യാഴായിച്ച മുംബൈയിലെ ബ്രാബോറിന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സന്നാഹ മത്സരം നായകനെന്ന നിലയിലെ ധോണിയുടെ വിടവാങ്ങല്‍ മത്സരമാകും. പകലും രാത്രിയുമാണ് മത്സരം. രണ്ട് സന്നാഹ മത്സരങ്ങളാണ് ഇംഗ്ലണ്ട് ഇലവനെതിരെ ഇന്ത്യ ‘എ’ ടീം കളിക്കുക. രണ്ടാം മത്സരത്തില്‍ അജയ്ക്യ രഹാനെയുടെ നേതൃത്വത്തിലായിരിക്കും ഇന്ത്യ ഇറങ്ങുക. അതെസമയം നായകനെന്ന നിലയില്‍ ധോണിയുടെ അവസാന മത്സരം എന്ന പ്രധാന്യം ഈ മത്സരത്തിന് ലഭിച്ചതോടെ കളിയുടെ തത്സമയം സംപ്രേഷണത്തനുളള ഒരുക്കവും ബിസിസിഐ ആരംഭിച്ചിട്ടുണ്ട്.
Post Your Comments