ലക്നൗ: സമാജ്‍വാദി പാര്‍ട്ടി പിളർപ്പിലേക്ക്. വ്യാഴാഴ്ച ചേരാനിരുന്ന സമാജ്‍വാദി പാർട്ടി ദേശീയ കൺവൻഷൻ മുലായം സിങ് യാദവ് മാറ്റിവച്ചു. സ്ഥാനാർഥികളോട് അവരവരുടെ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ മുലയാം നിർദേശം നൽകി. കൂടാതെ പാര്‍ട്ടി ആസ്ഥാനം പിടിച്ചെടുത്ത അഖിലേഷ് യാദവിനും കൂട്ടര്‍ക്കുമെതിരെ മുലായം ഇന്നു കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കാൻ സാധ്യതയുണ്ട്.
അഖിലേഷ് യാദവും ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ സാധ്യതയുണ്ട്. പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തെന്നും പാർട്ടി ചിഹ്നം അനുവദിക്കണമെന്ന ആവശ്യം അഖിലേഷ് ഉന്നയിക്കുമെന്നാണു കരുതുന്നത്. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് അഖിലേഷ് യാദവ് ദേശീയ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. ലക്നൗവിലെ പാര്‍ട്ടി ആസ്ഥാനവും ഇന്നലെ അഖിലേഷ് ഏറ്റെടുത്തിരുന്നു.
Post Your Comments