ന്യൂഡല്‍ഹി : പഴയനോട്ടുകള്‍ ഉപയോഗിക്കുന്നതില്‍ ഇളവുമായി കേന്ദ്രം. നികുതികള്‍, സര്‍ചാര്‍ജ്, പിഴകള്‍, പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ പദ്ധതിക്കു കീഴിലുള്ള നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കാമെന്നാണ് ധനമന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ വിജ്ഞാപനത്തില്‍ പറയുന്നത്. നവംബര്‍ എട്ടിന് നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചശേഷം നിരവധി തവണ കേന്ദ്രവും റിസര്‍വ് ബാങ്കും മുന്‍ നിര്‍ദേശങ്ങളില്‍ നിന്നു വ്യതിചലിച്ചിരുന്നു. ഡിസംബര്‍ മുപ്പതിനകം ഒറ്റത്തവണ 5000 രൂപയിലധികംവരുന്ന അസാധുനോട്ടുകള്‍ നിക്ഷേപിക്കാന്‍ അനുവദിക്കൂ എന്നും കര്‍ക്കശ പരിശോധനയ്ക്കുശേഷമേ അത് അനുവദിക്കൂ എന്നും ഡിസംബര്‍ 19 റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയിരുന്നു.
കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്ന അക്കൗണ്ടുകളില്‍ ഡിസംബര്‍ 30 വരെ ഒന്നിലേറെ തവണ നിക്ഷേപം നടത്താമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. 50,000 രൂപയില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നവര്‍ ആവശ്യമെങ്കില്‍ പാന്‍കാര്‍ഡ് ഹാജരാക്കണമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്ക് ശാഖകളിലും ഡിപ്പോസിറ്റ് മെഷീനുകളിലും നിക്ഷേപിക്കാം.
Post Your Comments