ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി അരക്കോടിയിലേറെ വാക്സിന് വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാർ. മൂന്നു ദിവസത്തിനുള്ളില്‍ 56,70,350 വാക്സിൻ ഡോസുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെ കൈയ്യില്‍ നിലവിലുള്ള രണ്ടു കോടിയിലധികം വാക്സിന് ഡോസുകള്‍ക്ക് പുറമേയാണ് അരക്കോടിയിലധികം വാക്സിനുകള്‍ കൂടി ലഭ്യമാക്കുമെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. ഇതുവരെ 27.28 കോടി വാക്സിന് ഡോസുകൾ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി സൗജന്യമായി വിതരണം നടത്തിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments