ശ്രീനഗര്‍: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. പ്രതിപക്ഷത്തിന്റെ വായടപ്പിക്കാന്‍ എന്‍.ഐ.എ, സി.ബി.ഐ, ഇ.ഡി എന്നിവയെ എല്ലാം കേന്ദ്രം വിദഗ്ധമായി ദുരുപയോഗം ചെയ്യുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച (മാർച്ച്-25) അഞ്ചുമണിക്കൂറിലേറെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതതിന് പിന്നാലെയായിരുന്നു മെഹബൂബ മുഫ്തിയുടെ വിമര്‍ശനം.
Read Also: കൊവിഡ് ഇന്‍ഷ്വറന്‍സ് പോളിസികളുടെ കാലാവധി വീണ്ടും നീട്ടി
മെഹബൂബ മുഫ്തിയുടെ വാക്കുകൾ: സര്‍ക്കാറിനെ എതിര്‍ക്കുന്നവരെ കള്ളപ്പണം വെളുപ്പിക്കല്‍, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വേട്ടയാടുകയാണ്. ഭരണഘടന അനുസരിച്ചല്ല, ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ അജണ്ട അനുസരിച്ചാണ് ഈ രാജ്യം പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ വിമര്‍ശിച്ചു. അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹ്റ മേഖലയിലെ തന്റെ പാരമ്പര്യ സ്വത്തിന്റെ വില്പനയെക്കുറിച്ചും മുഖ്യമന്ത്രിമാരുടെ വിവേചനാധികാരമുള്ള ഫണ്ടിന്റെ ഉപയോഗത്തെക്കുറിച്ചുമാണ് തന്നോട് ഇ.ഡി ചോദിച്ചത്. താനൊന്നിനെയും ഭയക്കുന്നില്ലെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും അവര്‍ പ്രതികരിച്ചു.
Post Your Comments