ശ്രീനഗര്‍: കശ്മീരിന്റെ കാര്യത്തിൽ കേന്ദ്രം നിർണായക നടപടികൾ കൈക്കൊള്ളുന്നു. അതിനിടെ, കശ്മീരില്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍തുടങ്ങിയെന്നായിരുന്നു നിലവിലെ സംഭവവികാസങ്ങളോട് ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ പ്രതികരണം. ബി.ജെ.പി. അനുഭാവിയും മോദിയെ പിന്തുണക്കുകയും ചെയ്യുന്ന അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കംചെയ്താല്‍ കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അനുപം ഖേര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ALSO READ: വീട്ടുതടങ്കലില്‍ ആയ കശ്മീർ നേതാക്കൾക്ക് പിന്തുണയുമായി ശശി തരൂർ
ജനങ്ങള്‍ സംയമനം പാലിക്കണമെന്നും നിയമം കൈയിലെടുക്കരുതെന്നും ആഹ്വാനം ചെയ്ത് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. താന്‍ വീട്ടുതടങ്കലിലാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെയാണ് ജനങ്ങള്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തത്. എന്താണ് കശ്മീരില്‍ നടക്കുന്നതെന്ന് തനിക്ക് യാതൊരു ധാരണയില്ലെന്നും പക്ഷേ, ഇതൊന്നും നല്ലലക്ഷണമായി കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: കശ്മീർ ഇന്ത്യയുടെ ഭാഗമാണ്, അത് ആരുടേയും അച്ഛന്മാരുടെ സ്വകാര്യ സ്വത്തല്ല: കെ സുരേന്ദ്രൻ
ഊഹിക്കാന്‍ കഴിയാത്ത നിലയിലുള്ള പീഡനമാണ് നിലവില്‍ ഇന്ത്യ നേരിടുന്നതെന്നും ഇന്ത്യ ഉണരണമെന്നുമായിരുന്നു പി.ഡി.പി. നേതാവ് മെഹ്ബൂബ മുഫ്തിയുടെ ട്വീറ്റ്. ജമ്മുകശ്മീരിലെ ജനങ്ങളുടെ വായ്മൂടി കെട്ടിയിരിക്കുകയാണെന്നും ലോകം ഇത് കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments