തിരുവനന്തപുരം: മാധ്യമങ്ങളെ വിലക്കുന്ന അഭിഭാഷകർക്ക് ഉപദേശവുമായി സെബാസ്റ്റ്യൻ പോൾ. മാധ്യമങ്ങളെ വിലക്കുന്ന അഭിഭാഷകർ സ്വന്തമായി പത്രം തുടങ്ങുകയാണ് വേണ്ടതെന്നായിരുന്നു സെബാസ്റ്റ്യൻ പോളിന്റെ അഭിപ്രായം. മാധ്യമങ്ങൾ ബഹിഷ്കരിക്കാൻ എറണാകുളം ബാർ അസോസിയേഷൻ തീരുമാനിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബോയ്കോട്ട് എന്നത് ഗാന്ധിയൻ സമരമുറയാണ്. എന്നാൽ വാശിക്ക് പത്രം വായന നിർത്തുമ്പോൾ വീട്ടിലെ കുട്ടികളെയെങ്കിലും ആലോചിക്കണമെന്നും അതിനാൽ ഒരു പത്രം തുടങ്ങുന്നത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ അഭിഭാഷകരുടെ കണക്കെടുത്താൽ സംരംഭം വിജയിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മാധ്യമവിലക്കിനെതീരെ സംസാരിച്ചതിനെ തുടർന്ന് ബാർ അസോസിയേഷൻ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു.
Post Your Comments