വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് പ്രതിദിന പത്രപ്രസ്താവനയില്‍ വെള്ളിയാഴ്ചയാണ് മാധ്യമങ്ങളെ വിലക്കിയത്. അമേരിക്കയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സികളായ സിഎന്‍എന്‍, ന്യയോര്‍ക്ക് ടൈംസ്, പൊളിറ്റിക്കോ, ദി ലോസ് ആഞ്ചലസ് ടൈംസ്, ബുസ്ഫീഡ് എന്നീ മാധ്യമങ്ങളെയാണ് വൈറ്റ് ഹൗസില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. മാധ്യമങ്ങള്‍ക്ക് നേരെ കടുത്ത വിമര്‍ശനങ്ങള്‍ ഡൊണാള്‍ഡ് ട്രംപ് ഉന്നയിച്ചു കൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് മാധ്യമങ്ങളെ മാറ്റി നിര്‍ത്തിയത്.
റോയിട്ടേഴ്‌സ്, ബ്ലൂംബെര്‍ഗ്, സിബിഎസ് തുടങ്ങി പത്തോളം മാധ്യമങ്ങളെ മാത്രമാണ് പ്രസ് റൂമില്‍ പ്രവേശിപ്പിച്ചത്. ഓഫ് കാമറയ്ക്കു മുന്നിലായിരുന്നു സ്‌പെന്‍സറുടെ പ്രസ്താവന. എല്ലാക്കാര്യങ്ങളും എന്നും ക്യാമറയിലൂടെ നല്‍കേണ്ട കാര്യമില്ലെന്നായിരുന്നു സ്‌പെന്‍സറുടെ മറുപടി. എന്നാല്‍ എന്തുകൊണ്ടാണ് ചില മാധ്യമങ്ങളെ വിലക്കിയതെന്ന് വ്യക്തമാക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ട്രംപ് മാധ്യമങ്ങളെ വിമര്‍ശിച്ച് രംഗത്ത് വന്നത്. വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമങ്ങള്‍ അമേരിക്കയുടെ ശത്രുക്കളാണെന്നാണ് ട്രംപ് പറഞ്ഞത്. സംഭവത്തില്‍ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. അതിനിടെ, ചില മാധ്യമങ്ങളെ വിലക്കിയതില്‍ പ്രതിഷേധിച്ച് അസോസിയേറ്റഡ് പ്രസും ടൈം മാഗസിനും ബ്രീഫിംഗ് ഹാളില്‍ നിന്നും പുറത്തുപോയി.
Post Your Comments