തിരുവനന്തപുരം: ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന് പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ കെ.എം.എബ്രഹാമിന്റെ ഫ്ളാറ്റില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. പൊതു പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പരാതിയിലായിരുന്നു പരിശോധന.
എന്നാൽ അഴിമതിക്കെതിരെ പ്രവർത്തിച്ചിട്ടുള്ള കെ.എം എബ്രഹാമിന്റെ അഴിമതി വിരുദ്ധനിലപാട് വ്യക്തമായതാണെന്നും വിജിലൻസിന്റെ നടപടി മുഖ്യമന്ത്രി പുനഃപരിശോധിക്കണമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് അഴിമതി നടന്നതെന്നും ഇതിന് മറുപടി പറയേണ്ടത് ഉദ്യോഗസ്ഥരല്ല ഭരണത്തിലിരുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments