തിരുവനന്തപുരം : അഴിമതിക്കെതിരായ വിജിലന്‍സ് നടപടികള്‍ സുധീരമായി മുന്നോട്ട് പോകണമെന്ന് വി എസ് അച്യുതാനന്ദന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വിഎസ്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ കഴിഞ്ഞ ദിവസം പുകഴ്ത്തി സംസാരിച്ചിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ജയറക്ടര്‍ സ്ഥാനത്ത് നിന്നൊഴിയേണ്ടതില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. സിവില്‍ സര്‍വ്വീസിന് തന്നെ അഭിമാനമാണ് ജേക്കബ് തോമസ്. അഴിമതിക്കാരായ കറുത്ത ശക്തികളാണ് ജേക്കബ് തോമസിനെതിരായ നീക്കങ്ങള്‍ക്ക് പിറകിലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം വിഎസിന്റെ മകന്‍ അരുണ്‍ കുമാറിന്റെ കേസ് എഴുതി തള്ളിയത് ജേക്കബ് തോമസാണെന്നും അതുകൊണ്ടാണ് ജേക്കബ് തോമസിനെ പുകഴ്ത്തുന്നതെന്നുമാണ് കെഎം മാണി പറഞ്ഞു. അരുണ്‍കുമാറിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്തിയതിന്റെ ഉപകാര സ്മരണയാണ് വിഎസ് കാണിക്കുന്നത്. അരുണ്‍കുമാറിനെതിരെ ഇനിയും പത്തുകേസുകള്‍ ഉണ്ടെന്ന് പറഞ്ഞ മാണി ഉപകാരസ്മരണ തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.
Post Your Comments