ഹൈദരാബാദ്● കേരളത്തില്‍ കണ്ണൂരിലെ ഹിന്ദുക്കളുടെ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് ആര്.എസ്.എസ്. ഹൈദരബാദില്‍ നടക്കുന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തിലാണ് വിമര്‍ശനം.
സി.പി.എമ്മിന്റെ അസഹിഷ്ണുതയുടെ ഫലമാണ് കണ്ണൂരിലെ കൊലപാതകങ്ങളെന്നും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി.പി.എം കേഡറിന്റെ ലാളനയോടെയാണ് ഹിന്ദുക്കളുടെ, പ്രത്യേകിച്ചും ബി.ജെ.പി ആര്.എസ്.എസ് പ്രവര്‍ത്തകരുടെ രാഷ്ട്രീയ പ്രേരിതമായ കൊലപാതകങ്ങള്‍ അരങ്ങേറുന്നതെന്നും അവരുടെ സ്വത്ത്വകകള്ക്ക് നാശനഷ്ടമുണ്ടാക്കുന്നതെന്നും ആര്.എസ്.എസ് ആള് ഇന്ത്യ ജോയിന്റ് ജനറല്‍സെക്രട്ടറി ഭാഗയ്യ ആരോപിച്ചു.
ഹിന്ദുക്കള്‍ക്കെതിരെ ബംഗാളിലെ ദുര്‍ഗാ പൂജയ്ക്കിടെയുണ്ടായ അക്രമങ്ങളും തമിഴ്നാട്ടിലെ ചില ഹിന്ദു സംഘടനാനേതാക്കളുടെ കൊലപാതകങ്ങള്‍ക്ക് പിന്നിലെ ജിഹാദി ഘടകങ്ങളും യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments