ലുധിയാന: ലുധിയാനയിൽ ‘സെൽഫി വിത്ത് ശൗചാലയ കാമ്പയിനിന് തുടക്കം. ജനങ്ങളില്‍ ടോയ്ലറ്റ് ക്ലീനിങ്ങിന്റെ ആവശ്യകത പ്രചരിപ്പിക്കാനാണ് പഞ്ചാബ് സർക്കാരിന്റെ ഈ നീക്കം. ജനങ്ങൾക്ക് തങ്ങളുടെ ടോയ്ലറ്റിനുമുന്നില് നിന്ന് സെൽഫിയെടുത്ത് അയക്കാം. മികച്ച സെൽഫിക്ക് സർക്കാർ സമ്മാനവും നൽകും.
പഞ്ചാബ് സര്‍ക്കാരിന്റെയും ഭാരതി ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ പണിത ടോയ്ലറ്റ് പദ്ധതിയിൽ അംഗമായവർക്കാണ് ഇതിൽ പങ്കെടുക്കാവുക. 26,107 ടോയ്ലറ്റുകളാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഇതില്‍ 20,000 ടോയ്ലറ്റുകള് പണി പൂർത്തിയായി . അതോടെയാണ് ടോയ്ലറ്റ് വൃത്തിയായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പ്രചരിപ്പിക്കാന്‍ ജില്ലാഭരണകൂടം തുടക്കമിട്ടത്. ചിത്രങ്ങൾ ഇ മെയില്‍ വെഴിയോ വാട്സ് ആപ്പ് വഴിയോ അയക്കാം. സപ്തംബര്‍ 30 ആണ് അവസാന തീയതി. ഒക്ടോബര്‍ രണ്ടിന് വിജയിയെ പ്രഖ്യാപിക്കും.
Post Your Comments