ബെംഗളൂരു: കാവേരി നദീജലത്തര്‍ക്കത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന കർണാടകയിലെ ജനജീവിതം സാധാരണ നിലയിലേക്ക്. ഇതേ തുടർന്ന് ബെംഗളൂരുവിലെ 16 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിച്ചു.ഇന്ന് രാവിലെയാണ് കര്‍ഫ്യൂ പിന്‍വലിച്ചത്. എന്നാല്‍ നിരോധനാജ്ഞ തുടരും.
കർഫ്യൂ പിൻവലിച്ചതിനെ തുടർന്ന് ജനജീവിതം സാധാരണ നിലയിലായിട്ടുണ്ട് .ബസുകളും മറ്റ് വാഹനങ്ങളും മെട്രോയും സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളും കടകളും തുറന്നു. ഓണം പ്രമാണിച്ച് അവധിയായതിനാല്‍ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നിട്ടില്ല.സുരക്ഷയുടെ ഭാഗമായി നഗരമെങ്ങും പോലീസിനെയും അര്‍ധ സൈനിക വിഭാഗങ്ങളേയും വിന്യസിച്ചിട്ടുണ്ട്.
Post Your Comments