Latest NewsIndiaNews

കോവിഡ്‌ വ്യാപനം: സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് കര്‍ണാടക

ബംഗളൂരു: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് സ്‌കൂളുകൾ ഉടന്‍ തുറക്കില്ലെന്ന് കർണാടക. സ്‌കൂളുകൾ തുറന്നു പ്രവര്‍ത്തിച്ചാല്‍, കുട്ടികളില്‍ രോഗവ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇങ്ങിനെ ഒരു അവസ്ഥ വന്നാല്‍ നിലവിലെ ചികിത്സാ സൗകര്യങ്ങള്‍ തികയാതെ വരുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു.

രോഗവ്യാപനം അതിര് കടന്നതിനാൽ സ്കൂളുകള്‍ ഉടന്‍ തുറക്കേണ്ടെന്നാണ് വിദഗ്ധസമിതി സര്‍ക്കാരിന് നല്‍കിയ ഉപദേശം. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഒട്ടേറെ ഡോക്ടര്‍മാരും സ്‌കൂളുകൾ തുറക്കുന്നതില്‍ ആശങ്കയറിയിച്ചു. നടപ്പു അധ്യയനവര്‍ഷം അവസാനിക്കാറായി വരുന്നതിനാല്‍ എല്ലാ വിദ്യാര്‍ഥികളെയും ജയിപ്പിക്കുന്നതായിരിക്കും ഉചിതമെന്നും എന്നാല്‍, പത്താം ക്ലാസ് വിദ്യാര്‍ഥികളെ ജയിപ്പിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളും ആലോചനയും അനിവാര്യമെന്നും വിദഗ്ധകമ്മിറ്റി അഭിപ്രായപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിനാല്‍ സ്‌കൂളുകൾ തുറക്കരുതെന്ന് മുന്‍മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും കുമാരസ്വാമിയും ആവശ്യപ്പെട്ടു. സ്വകാര്യ സ്‌കൂൾ ലോബിയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി കുട്ടികളുടെ ജീവന്‍വെച്ചു കളിക്കരുതെന്നും മുന്‍ മന്ത്രിമാര്‍ ആവശ്യപ്പെട്ടു. ചില സ്കൂള്‍ മാനേജ്മന്റ്കള്‍ക്ക്പണമുണ്ടാക്കാന്‍ ധൃതിയാണെന്നും അവരുടെ താല്‍പര്യങ്ങള്‍ക്കു സര്‍ക്കാര്‍ വഴങ്ങരുതെന്ന് മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു.

Read Also: ‘സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരണം’; ബാറുകള്‍ 100 ശതമാനവും തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജഡ്‌ജി

കൂടാതെ കോവിഡ് നിയന്ത്രണവിധേയമാകുന്നത് വരെ സ്‌കൂൾ തുറക്കരുതെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ പ്രാഥമിക വിദ്യാഭ്യാസമന്ത്രി സുരേഷ് കുമാറിന് കത്തെഴുതി. വിദ്യാഭ്യാസ രംഗത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുകയാണ് നിലവിലെ സാഹചര്യത്തില്‍ അനുയോജ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുമായി നേരിട്ട് ചര്‍ച്ച ചെയ്യുമെന്നും ഇരു മുഖ്യമന്ത്രിമാരും പറഞ്ഞു.

വിദഗ്ധരുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷം മാത്രമേ സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി യെദിയൂരിയപ്പ പറഞ്ഞു. സംസ്ഥാനത്തെ കോളേജുകളും സ്കൂളുകളും അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ തീരുമാനം ബാധകമായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button