ബെംഗളൂരു● പാക്കിസ്ഥാനെ അനുകൂലിച്ച് സംസാരിച്ച നടിയും മുന്‍ ലോകസഭാ എംപിയുമായ രമ്യയ്ക്ക് സംഘപരിവാറിന്റെ വിമര്‍ശനം. താന്‍ പറഞ്ഞത് തെറ്റെല്ലെന്നും മാപ്പു പറയില്ലെന്നുമാണ് രമ്യ അടുത്തിടെ പറഞ്ഞത്. മോദിക്കെതിരെയും രമ്യ ശബ്ദമുയര്‍ത്തിയിരുന്നു. പ്രശസ്തിക്കുവേണ്ടി രാഹുല്‍ഗാന്ധിയെ പോലെ ഉറഞ്ഞുതുള്ളുകയാണ് രമ്യയെന്നാണ് സംഘപരിവാര്‍ പറയുന്നത്.
രമ്യയെ കര്‍ണാടകയിലെ രാഹുല്‍ ഗാന്ധി എന്നാണ് ലോകസഭാ എംപി പ്രതാപ് സിംഹ വിശേഷിപ്പിച്ചത്. സിനിമയിലും രാഷ്ട്രീയത്തിലും പ്രസക്തി നഷ്ടപ്പെട്ടയാളാണ് രമ്യ. പ്രശസ്തിക്ക് വേണ്ടിയാണ് രമ്യ ശ്രമിക്കുന്നതെന്ന് പ്രതാപ് സിംഹ കുറ്റപ്പെടുത്തുന്നു.
പാക്കിസ്ഥാന് നരകമല്ലെന്ന രമ്യയുടെ പരാമര്‍ശം വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബിജെപിയും ആര്‍എസ്എസും ഒരു പങ്കും വഹിച്ചിട്ടില്ലെന്നും ബ്രിട്ടീഷുകാരുമായി കൈകോര്‍ക്കാനാണ് അവര്‍ ശ്രമിച്ചതെന്നും രമ്യ പറഞ്ഞിരുന്നു.
Post Your Comments