ചെന്നൈ : അച്ഛൻ മരിച്ചതിനെ തുടർന്ന് നഷ്ടപരിഹാരം ലഭിക്കാൻ കൈക്കൂലി കൊടുക്കാൻ പണം തേടി മകൻ തെരുവിൽ. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയില്‍ കുന്നത്തൂര്‍ ഗ്രാമത്തിലാണ് സംഭവം.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് 45-കാരനായ കൊലാഞ്ചി മരിച്ചത്.
കര്‍ഷകര്‍ക്കായുള്ള സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരം സംസ്ഥാനസര്‍ക്കാര്‍ 12,500 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. അച്ഛന്റെ അന്ത്യകർമ്മങ്ങൾക്ക് കടം വാങ്ങിയ പണം തിരിച്ചടക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ഈ തുക വാങ്ങാനായി അധികൃതരെ സമീപിച്ചെങ്കിലും 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി ബാനർ തയ്യാറാക്കിയാണ് ഈ 15 വയസുകാരൻ തെരുവിലിറങ്ങിയത്. സംഭവം പുറത്തറിഞ്ഞതോടെ അധികൃതര്‍ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. വില്ലേജ് ഓഫീസര്‍ സുബ്രഹ്മണ്യനെ താത്കാലികമായി സ്ഥാനത്ത് നിന്നും മാറ്റിയതായും അറിയിച്ചിട്ടുണ്ട്.
Post Your Comments