മദന്‍വാഡ : ജവാന്മാരുടെ മൃതദേഹങ്ങളെ അവഹേളിക്കുന്ന മാവോയിസ്റ്റുകളുടെ ക്രൂരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. സോഷ്യല്‍മീഡിയയിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ഛത്തീസ്ഗഡിലുള്ള മാവോയിസ്റ്റ് ക്യാമ്പാണ് ദൃശ്യത്തിലുള്ളതെന്നാണ് സൂചന.
ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങളെ അവഹേളിക്കുന്നതായും സുരക്ഷാ ജീവനക്കാരില്‍ നിന്നും മോഷ്ടിച്ച ആയുധങ്ങളും മറ്റ് വസ്തുക്കളും മാവോയിസ്റ്റ് അംഗങ്ങളെ കാണിക്കുന്നതും വീഡിയോ ദൃശ്യത്തില്‍ ഉണ്ട്. ഛത്തീസ്ഗഡിലുള്ള മാവോയിസ്റ്റ് ക്യാമ്പാണ് ദൃശ്യത്തിലുള്ളതെന്നാണ് സൂചന.
ക്യാമ്പില്‍ മാവോയിസ്റ്റുകള്‍ക്ക് ക്ലാസ് നല്‍കുന്നതായി കാണാം. ആയുധ പരിശീലനം ക്യാമ്പില്‍ നല്‍കുന്നു. ഒപ്പം പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും മോഷ്ടിച്ച ആയുധങ്ങളും മറ്റ് വസ്തുക്കളും ക്യാമ്പ് അംഗങ്ങള്‍ പരിശോധിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഛത്തീസ്ഗഡിലെ മദന്‍വാഡയിലും സിറ്റഗോണിലും 30 പൊലീസ് ഉദ്യോഗസ്ഥരാണ് മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എസ്പി രാജ്‌നന്ദഗണും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മനുഷ്യാവകാശ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തകര്‍ ഈ ദൃശ്യങ്ങള്‍ കാണണമെന്നായിരുന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് പ്രതികരിച്ചത്. നാണം കെട്ട പ്രവര്‍ത്തിയാണ് ഇവരുടേതെന്നും ഒരു തരത്തിലും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രമണ്‍സിംഗ് പറഞ്ഞു.
Post Your Comments