പത്തനംതിട്ട: ശബരിമലയില്‍ നിലവിലുളള വിഐപി ക്യൂ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ഡലകാലത്തിന് മുന്നോടിയായുളള ഒരുക്കങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് .തിരക്കൊഴിവാക്കാനായി റോപ് വേ സംവിധാനം ഏര്‍പ്പെടുത്തുമെന്നും നിലവിലുളള വിഐപി ക്യൂ ഒഴിവാക്കി പകരം വിഐപി ദര്‍ശനത്തിനായി പ്രത്യേക പണം ഈടാക്കുമെന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ഭക്തര്‍ക്കായി മികച്ച താമസ സൗകര്യം ഒരുക്കാനായി യാത്രാഭവനുകള്‍ തുടങ്ങുമെന്നുംഅദ്ദേഹം വ്യക്തമാക്കി. കൂടാതെ സ്വകാര്യ ഹോട്ടലുകളുടെ കൊളള നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു .
എന്നാൽ വിഐപിമാര്‍ക്കുളള പ്രത്യേക ക്യൂ ഒഴിവാക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു സ്ത്രീ പ്രവേശനത്തില്‍ ദേവസ്വത്തിന്റെ അഭിപ്രായം കേള്‍ക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്പ്രയാര്‍ അറിയിച്ചു. . ഭക്തരുടെ സൗകര്യത്തിനായി ശബരിമലയ്ക്ക് സമീപം പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി .
Post Your Comments