കൊച്ചി● കേരളത്തിലും കർണ്ണാടകയിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടർന്ന് ഉയർന്നു വന്ന വിവാദമാണ് ലൗ ജിഹാദ് വിവാദം.മതപരിവർത്തനത്തിനായി ഇസ്ലാം സംഘടിത തീവ്രവാദ പ്രവർത്തനം നടത്തുന്നവർ പ്രണയത്തിന് നൽകിയ പുതിയ മുഖം ആണ് ലവ് ജിഹാദ് .ഇതിനെതിരെ ഇപ്പോള്‍ വ്യാപക പ്രതിഷേധങ്ങളും വിവാദങ്ങളും ചര്‍ച്ചകളുമാണ് നടക്കുന്നത്. ഹിന്ദു ഐക്യവേദി ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.മതപരിവർത്തനത്തിലൂടെ ഇസ്ലാം മതം ശക്തമാക്കുക എന്ന ഒറ്റ ലക്ഷ്യം മുൻ നിർത്തി മാത്രമാണ് ഈ സംഘടനകൾ പ്രവർത്തിക്കുന്നത് എന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം പറഞ്ഞു.
കൊച്ചുകുട്ടികളെ പോലും വിവിധ തരത്തില്‍ ആകര്‍ഷിച്ചു മതപരിവര്‍ത്തന കേന്ദ്രങ്ങളില്‍ എത്തിച്ചു മതം മാറ്റുന്നതായി വാര്‍ത്തകള്‍ പുറത്തു വരുന്നു.ഇനിനായി പ്രവര്‍ത്തിക്കുന്ന മത പരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണമെന്നും ഇവയുടെ പ്രവര്‍ത്തനത്തിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ കിട്ടുന്ന ധനസഹായത്തെ കുറിച്ചും അതിന്റെ ഉറവിടത്തെ കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കലാലയക്യാമ്പസുകളിലും മറ്റും ലവ് ജിഹാദ് എന്ന പേരിൽ ഇത്തരത്തിൽ ധാരാളം മത പരിവർത്തനങ്ങൾ നടക്കുന്നതായി ഇതിനു മുമ്പും പലപ്പോഴും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . എന്നാൽ സർക്കാർ അതിനു നൽകിയ വിശദീകരണം ലൗ ജിഹാദ് പ്രവർത്തിക്കുന്നില്ല എന്നതായിരുന്നു .എന്നാൽ ഒരു പുകമറ സൃഷ്ടിച്ചു കൊണ്ട് ഇത് കലാലയ ക്യാമ്പസുകളിൽ ഇപ്പോഴും ശക്തമായി കൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഇപ്പോൾ കേരളത്തിലെ മതപരിവർത്തനവും ലവ് ജിഹാദും ഐസിസിന്റെ ബന്ധങ്ങളും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു പെണ്‍കുട്ടിയെ പ്രണയം നടിച്ചു കൂട്ടി കൊണ്ട്പോയി ഇസ്ലാം മതവുമായി ബന്ധപ്പെട്ട ബുക്കുകള്‍ വായിക്കാന്‍ കൊടുക്കുന്നു, മതപ്രഭാഷണങ്ങള്‍ കേള്‍പ്പിക്കുന്നു, പെണ്‍കുട്ടിയുടെ മനസ്സും ശരീരവും വളരെ പെട്ടെന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു. വീട്ടിൽ രക്ഷിതാക്കൾ ഇതിൽ ജാഗരൂകരായിരിക്കണം.ഇത്തരത്തിൽ ലവ് ജിഹാദിന്റെ പേരിൽ ഏറ്റവും കൂടുതൽ പെണ് കുട്ടികൾ കാണാതായിരിക്കുന്നത് കാസർകോട് ജില്ലയിലാണ് . കുറവ് ആലപ്പുഴ ജില്ലയിലും . പെണ് കുട്ടികളെ വലയിൽ വീഴ്ത്തുന്നതിനായി സംഘടനകൾ യുവാക്കള്‍ക്ക് പ്രത്യേക ക്ലാസ്സുകളും മൊബൈല്‍ ഫോണുകള്‍ വസ്ത്രങ്ങള്‍ ബൈക്കുകള്‍ തുടങ്ങിയവയും നല്കി വരുന്നുണ്ടെന്നാണ് പുതിയതായിപുതിയതായി ലഭിക്കുന്ന വിവരം.മാതാപിതാക്കള്‍ വളരെ ലാളിച്ചും എന്നാല്‍ അതീവ ശ്രദ്ധയോടും കൂടി വളര്‍ത്തിയ അധികം ലോക പരിചയം ഇല്ലാത്ത പെണ്‍കുട്ടികളെ ആണ് ഇവര്‍ മുഖ്യമായും ഉന്നം വെക്കുക.പെണ്‍കുട്ടികളുടെ മത വിഭാഗം തിരിച്ചുള്ള ലിസ്റ്റ് തയ്യാറാക്കാന്‍ പ്രത്യേക യൂണിറ്റുകളും ഇവര്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ മതം, സാമ്പത്തികം, മാതാപിതാക്കളുടെ വിവരങ്ങള്‍, ഇവര്‍ക്ക് സമൂഹത്തില്‍ ഉള്ള സ്ഥാനം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പഠിച്ചതിനു ശേഷമാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. സൌഹൃദവും സഹായവും ഒക്കെ ആയി അടുത്ത് കൂടുന്ന ഇവർ സാവധാനത്തിൽ ഇവരുടെ അജണ്ട നടപ്പില്‍ ആക്കുകയും, പുരോഗതി സംഘടനയെ അറിയിച്ചു ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യുന്നു. വിവാഹ വാഗ്ദാനം നൽകി കൊണ്ടുപോകുന്ന ഈ പെൺകുട്ടികളെ ആദ്യം മതമാറ്റത്തിനും പിന്നീട് മതപഠനത്തിനും അയക്കുന്നു.ഇത്തരത്തിൽ മത പരിവർത്തനം ചെയ്യുന്ന പെണ് കുട്ടികളെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി പോലും ധാരാളമായി ഉപയോഗിക്കുന്നു എന്നതാണ് ഒടുവിലായി പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബി.ജെ.പി,ഹിന്ദു ഐക്യവേദി മുതലായ സംഘടനകൾ ലൗ ജിഹാദിനെതിരെ പ്രതിരോധം തീർത്ത് ശക്തമായി മുന്നോട്ട് വരുന്നുണ്ടെങ്കിലും പോലീസും സംസ്ഥാന സർക്കാരും ഈ വിഷയത്തിൽ നിസ്സംഗത സ്വീകരിക്കുന്നത് തീർത്തും പ്രതിഷേധാർഹമാണ് എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചർ പറഞ്ഞു.പ്രായ പൂർത്തിയായ പെണ്‍കുട്ടികളുടെ മാതാപിതാക്കൾക്ക് ലൗ ജിഹാദ് വില്ലനാകുമ്പോൾ കേരളം അതീവ ആശങ്കയോടെയാണ് ഇതിനെ കാണുന്നത്.
Post Your Comments