NewsIndia

ഗംഗാ ജലം പോസ്റ്റല്‍ വഴി എത്തി തുടങ്ങി

ദില്ലി: പവിത്രമായ ഗംഗാ ജലം പോസ്റ്റല്‍ വഴി വീടുകളില്‍ എത്തി തുടങ്ങി. ഇന്ത്യന്‍ പോസ്റ്റ് ഓഫീസുകള്‍ വഴിയാണ് സര്‍വ്വീസ് നടത്തുന്നത്. ഇന്ത്യ പോസ്റ്റ് വെബ്‌സൈറ്റിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന പരിശുദ്ധ ജലം നിങ്ങളുടെ വീട്ടിൽ എത്തും.

നിലവില്‍ ആമസോണും സ്‌നാപ്ഡീലൂം ഗംഗാ ജലം ഓണ്‍ലൈനായി വിതരണം നടത്തുന്നുണ്ടെങ്കിലും ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസ് വഴി കുറഞ്ഞ വിലയ്ക്കാണ് ജലം ലഭ്യമാകുന്നത്. 200 മില്ലി, 500 മില്ലി എന്നിങ്ങനെയുള്ള ബോട്ടിലുകള്‍ക്ക് 15, 25 ആണ് വില. പശ്ചിമ ബംഗാള്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കാണ് ആദ്യത്തെ സ്റ്റോക്ക് വിറ്റഴിക്കപ്പെട്ടത്. പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റിനെ തകർച്ചയിൽ നിന്നും കൈപിടിച്ച് ഉയര്‍ത്താനും ഈ പുതിയ പദ്ധതിക്ക് കഴിയും . 155000 പോസ്റ്റ് ഓഫീസുകളിലെ 460000 ജീവനക്കാരാണ് പുതിയ സംരംഭത്തില്‍ പങ്കാളികളായിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button