തിരുവനന്തപുരം : കനത്ത മഴയില്‍ വൻനാശനഷ്ടം. മതിലിടിഞ്ഞ് വീടിന് മുൻപില്‍ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ബൈക്കും മണ്ണിനടിയിലായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം നടത്തത്. അരുവിക്കര പഞ്ചായത്തിലെ മൈലമൂട് വാർഡിലാണ് സംഭവം.
read also: നിര്‍മലയുടെ മരണം കൊലപാതകം: മകളും ചെറുമകളും അറസ്റ്റില്‍
നിർമ്മാതാവ് അരോമ മണിയുടെ ഉടമസ്ഥയിലുള്ള അരോമ ഗാർഡൻസ് ഷൂട്ടിംഗ് സ്റ്റുഡിയോയുടെ രണ്ടാമത്തെ വഴിയുടെ മതിലാണ് ഇടിഞ്ഞത്. മൈലമൂട് ശ്രീ പത്മനാഭത്തില്‍ പി പ്രതാപൻ നായരുടെ വീട്ടിലേക്കാണ് മതില്‍ ഇടിഞ്ഞു വീണത്. തുടർന്ന്, ഫോർഡ് പിയസ്റ്റ ക്ലാസിക്, ഹുണ്ടായി കാറുകളും, യമഹ ലിബറോ, റോയല്‍ എൻഫീല്‍ഡ് ബൈക്കുകളുമാണ് മണ്ണിനടിയില്‍ പെട്ടത്. ആളാപയമില്ല.
Post Your Comments