തിരുവനന്തപുരം : 2010ലെ ഹരിത ബജറ്റിന്റെ തുടര്‍ച്ചയാകും ഈ ബജറ്റെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്. ജനങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. സാമ്പത്തിക മാന്ദ്യത്തെ മറികടന്ന് വാഗ്ദാനങ്ങള്‍ പാലിക്കുന്നത് എങ്ങനെ എന്നതിന്റെ ഉത്തരം ബജറ്റില്‍ കാണുമെന്നും വ്യക്തമാക്കി.
യുഡിഎഫ് പിരിക്കാതെ വിട്ട നികുതികള്‍ പിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. നികുതിയിതര വരുമാനം വര്‍ധിപ്പിക്കാന്‍ നടപടികളുണ്ടാകും. പങ്കാളിത്ത പെന്ഷന് പദ്ധതി തീരുമാനം ബജറ്റിനു ശേഷമെടുക്കും. വിഴിഞ്ഞം പദ്ധതി നിലവിലെ രീതിയില്‍ തന്നെ മുന്നോട്ടു പോകും. ചരക്ക് സേവന നികുതി നടപ്പാക്കാന്‍ കേരളം തയാറാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ സാമ്പത്തിക അച്ചടക്കം വേണ്ടിവരുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
Post Your Comments