ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ആഗോളസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ പാതയിലാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍:
പി.എം.ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ലഭിക്കും.ഇതിന്റെ രണ്ടു ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും.
മൂന്നു ഘടകങ്ങളിലാണ് ഊന്നല്‍. 1. പൗരന്മാര്‍ക്ക് അവസരങ്ങള്‍ വര്‍ധിപ്പിക്കല്‍ – യുവാക്കള്‍ക്ക് മുന്‍ഗണന, 2. സാമ്പത്തിക വളര്‍ച്ചയും തൊഴിലും വര്‍ധിപ്പിക്കല്‍, 3. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കല്‍.
63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റൈസ് ചെയ്യും, 2,516 കോടി രൂപ വകയിരുത്തി.
ബജറ്റ് മുന്‍ഗണനകള്‍: 1. സുസ്ഥിരവികസനം – എല്ലാ വിഭാഗങ്ങളിലേക്കും വികസനം എത്തിക്കല്‍, 2. കൃഷിക്ക് ഐടി അധിഷ്ഠിത അടിസ്ഥാാന വികസനം, കാര്‍ഷിക സ്റ്റാര്‍ട്ടപ്പ് ഫണ്ട്.
അമൃതകാലത്ത് രാജ്യത്തെ മുന്നോട്ടുനയിക്കുന്ന 7 സൂചികകള്‍ (സപ്തര്‍ഷികള്‍ മാര്‍ഗദര്‍ശികള്‍) : 1. എല്ലാവരെയും ഉള്‍ക്കൊണ്ട് വികസനം, 2. കാര്‍ഷിക വികസനം, 3. യുവജനക്ഷേമം, 4. സാമ്പത്തിക സ്ഥിരത, 5. ലക്ഷ്യം നേടല്‍, 6. അടിസ്ഥാന സൗകര്യം. സാധ്യതകളുടെ ഉപയോഗം ഉറപ്പാക്കല്‍.
Post Your Comments