തിരുവനന്തപുരം ● കെ.എസ്. ആര്. ടി.സി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും മൂകാംബിക, മണിപ്പാല്‍ (കര്‍ണാടക) എന്നിവിടങ്ങളിലേക്കുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്കാനിയ സര്‍വീസുകളുടെ ഫ്ളാഗ് ഓഫ് ഗതാഗത വകുപ്പ് മന്ത്രി എ. കെശശിന്ദ്രന് നിര്‍വഹിച്ചു.
തിരുവനന്തപുരത്തുനിന്നും വൈകുന്നേരം നാലു മണിക്ക് കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കാസര്‍ഗോഡു വഴി അടുത്ത ദിവസം രാവിലെ 9.35 ന് കൊല്ലൂരിലെത്തുന്ന മൂകാംബിക ബസ് ഉച്ചക്ക് രണ്ടു മണിക്ക് കൊല്ലൂര്‍ നിന്നും തിരിച്ച് എറണാകുളം, ആലപ്പുഴ, കൊല്ലം വഴി രാവിലെ 7.35 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
തിരുവനന്തപുരത്തു നിന്നും ഉച്ചക്ക് 2.30 ന് കൊട്ടാരക്കര , കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, കോഴിക്കോട്, കാസര്‍കോഡ്, മംഗലാപുരം വഴി മണിപ്പാലിലേക്ക് പുറപ്പെടുന്ന ബസ് പിറ്റേ ദിവസം രാവിലെ 6.35 മണിക്ക് എത്തിച്ചേരുകയും അവിടെ നിന്ന് വൈകുന്നേരം 4.30 മണിക്ക് തിരിക്കുന്ന ബസ് അടുത്ത ദിവസം രാവിലെ 8.35 മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും.
തിരുവനന്തപുരത്ത് നിന്ന് മൂകാംബികയി (കൊല്ലൂര്‍) ലേക്ക് ₹1,111 രൂപയും മണിപ്പാലിലേക്ക് ₹ 971 രൂപയുമാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ http://www.ksrtconline.com/ സന്ദര്‍ശിക്കുക.
Post Your Comments