കോഴിക്കോട്: കെഎസ്‌ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവമ്പാടി കാളിയം പുഴയിലേക്ക് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് നിയന്ത്രണം വിട്ട ബസ് തലകീഴായി മറിഞ്ഞത്.
മൂന്ന് പേരുടെ നിലഗുരുതരമാണ്. ആനക്കാംപൊയില്‍, കണ്ടപ്പന്‍ചാല്‍ സ്വദേശികളാണ് മരിച്ചത്. ബസിന്റെ മുൻഭാഗം വെള്ളത്തിലേക്ക് കുത്തി നില്‍ക്കുകയാണ്. ആളുകള്‍ വെള്ളത്തില്‍ വീണുപോയിട്ടുണ്ടോ എന്നും തിരച്ചില്‍ നടത്തുന്നുണ്ട്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താനുള്ള ശ്രമമാണ് നടക്കുന്നത്. അൻപതോളം പേർ ബസിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Post Your Comments