KeralaLatest NewsNews

ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി. ബസിന് തീപ്പിടിച്ചു

കായംകുളം ഡിപ്പോയിലെ ഓർഡിനറി ബസിനാണ് തീപിടിച്ചത്

പുനലൂർ: ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി. ബസിന് തീപ്പിടിച്ചു. പുനലൂർ-മൂവാറ്റുപുഴ ഹൈവേയില്‍ പുനലൂർ നെല്ലിപ്പള്ളിയില്‍ തിങ്കളാഴ്ച രണ്ടരയോടെയാണ് സംഭവം. ഉടൻ ബസ് നിർത്തി ആളുകളെ പുറത്തിറക്കിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.

read also: കേരളം കണ്ടതില്‍വച്ച് ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവ് സതീശൻ, ഡയലോഗ് മാത്രമേയുള്ളൂ : മന്ത്രി മുഹമ്മദ് റിയാസ്

യാത്രക്കാരുമായി പുനലൂരില്‍ നിന്നും കായംകുളത്തേക്ക് പോയ, കായംകുളം ഡിപ്പോയിലെ ഓർഡിനറി ബസിനാണ് തീപിടിച്ചത്. ഡീസല്‍ ചോർച്ചയാണ് കാരണമെന്ന് കരുതുന്നു. അടിഭാഗത്തുനിന്നും തീപടരുന്നത് കണ്ട് പിന്നാലെ വാഹനത്തില്‍ വന്നവർ ബസ് നിർത്തിക്കുകയും മുഴുവൻ യാത്രക്കാരേയും പുറത്തിറക്കുകയുമായിരുന്നു. ഇതിനിടെ അടിഭാഗത്തുനിന്നും കനത്തപുകയും തീ ആളിപ്പടരാൻ തുടങ്ങുകയും ചെയ്തു. ഈ സമയം റോഡിലുണ്ടായിരുന്നവരും സമീപത്തെ വ്യാപാരികളും ഓടിയെത്തി വെള്ളമൊഴിച്ച്‌ തീകെടുത്തി.കൂടാതെ അഗ്നിരക്ഷാ സേനയുമെത്തി. എൻജിൻ ഭാഗം കത്തിനശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button