അഹമ്മദാബാദ്: ഗുജറാത്തില്‍ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷയെഴുതിയ വിദ്യാര്‍ഥി സ്വന്തം പരീക്ഷാ പേപ്പറില്‍ മൂല്യനിര്‍ണയം നടത്തി മുഴുവന്‍ മാര്‍ക്കും ഇട്ടു. ഹര്‍ഷദ് സര്‍വയ എന്ന വിദ്യാര്‍ഥിയാണ് സ്വയം മാർക്കിട്ടത്. പരീക്ഷ എഴുതുന്ന കൂട്ടത്തില്‍ തന്നെ ചുവന്ന മഷി ഉപയോഗിച്ച് മാര്‍ക്ക് രേഖപ്പെടുത്തുകയായിരുന്നു. പരീക്ഷയ്ക്ക് ശേഷം ഹര്‍ഷദ് ഉത്തരക്കടലാസ് സൂപ്പര്‍വൈസറിന് മുമ്പില്‍ വയ്ക്കുകയും ചെയ്തു. മൂല്യനിര്‍ണയം കഴിഞ്ഞപ്പോള്‍ ജ്യോഗ്രഫി പേപ്പറിന് 34 മാര്‍ക്ക് ലഭിച്ചപ്പോൾ എക്കണോമിക്‌സ് പേപ്പറിന് ലഭിച്ചത് നൂറില്‍ നൂറ് മാര്‍ക്ക് ആണ്. എന്നാൽ മറ്റ് വിഷയങ്ങളിൽ 20 ൽ താഴെ മാർക്ക് ലഭിച്ചത് സംശയത്തിന് ഇട വരുത്തി.
പരീക്ഷാ മൂല്യനിര്‍ണയം നടത്തിയതിന് ശേഷം പരീക്ഷാ ബോര്‍ഡിന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഹര്‍ഷദിന്റെ മാര്‍ക്കുകള്‍ അപ് ലോഡ് ചെയ്യുന്നതിനിടെയാണ് മാര്‍ക്കുകളിലെ അന്തരം മനസിലായത്. പരീക്ഷാ പേപ്പറില്‍ കൃത്രിമം കാണിച്ചതിന് ഹര്‍ഷദിന് ഗുജറാത്ത് ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് നോട്ടീസ് അയച്ചു. പരീക്ഷാ ക്രമക്കേട് തെളിഞ്ഞാൽ ഹർഷദിനെ ഡീബാർ ചെയ്യും. അദ്ധ്യാപകർക്കെതിരെയും നിയമനടപടിയുണ്ടാകും.
Post Your Comments