തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. 26 വരെയാണ് പരീക്ഷകൾ നടക്കുന്നത്. ഇത്തവണ 9 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകളിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. ആകെ 1994 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ, 8 കേന്ദ്രങ്ങൾ ഗൾഫ് മേഖലയിലും ലക്ഷദ്വീപിലും ഉണ്ട്. 6 പരീക്ഷാ കേന്ദ്രങ്ങളാണ് മാഹിയിൽ സജ്ജമാക്കിയിരിക്കുന്നത്.
4,14,159 വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷയും, 4,41,213 വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതുന്നതാണ്. ഏപ്രിൽ 1 മുതൽ മൂല്യനിർണ്ണയം ആരംഭിക്കും. മൂല്യനിർണ്ണയം നടത്തുന്നതിനായി 52 സിംഗിൾ വാല്വേഷൻ ക്യാമ്പുകളാണ് ഉള്ളത്. കൂടാതെ, 25 ഡബിൾ വാല്വേഷൻ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ ആകെ 77 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളാണ് സജ്ജമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലായി സ്കൂളുകളിലെ വാർഷിക പരീക്ഷകളും ആരംഭിക്കുന്നതാണ്.
Post Your Comments