മുംബൈ : കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയുടെ വിജയ് മല്യയുടെ 1411 കോടി രൂപയുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തു. കേസില്‍ കോടതി വിചാരണ പൂര്‍ത്തിയാക്കി. ജൂണ്‍ 13ന് വിധി പ്രസ്താവിക്കും. സി.ബി.ഐയും എന്‍ഫോഴ്സ്മെന്റും മല്യക്കെതിരെ കേസെടുത്തിട്ടുണ്ട്.
വിജയ് മല്യയുടെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. വിജയ് മല്യയെ ഇന്ത്യയിലേക്ക് അയക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ വഴങ്ങിയിട്ടില്ല. മുംബയ്, ഹൈദരാബാദ് കോടതികളില്‍ മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പല തവണ സമന്‍സ് അയച്ചിരുന്നെങ്കിലും മല്യ തയ്യാറായിട്ടില്ല.
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി 900 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിച്ചുവെന്നാണ് കേസ്. 2009ലാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് 900 കോടി രൂപ ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. ഇതില്‍ 430 കോടി രൂപ വിദേശത്തേക്ക് കടത്തിയതായാണ് ആരോപണം. 17 ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെയാണ് മല്യ ലണ്ടനിലേയ്ക്ക് കടന്നത്.
Post Your Comments