Latest NewsNewsIndia

വിജയ് മല്യ അടക്കമുള്ള കുറ്റവാളികളെ വിട്ടുകിട്ടുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സികളുടെ ഉന്നതതല സംഘം ബ്രിട്ടണിലേക്ക്

ന്യൂഡല്‍ഹി: കോടികള്‍ തട്ടി ഇന്ത്യയില്‍ നിന്ന് മുങ്ങി വിദേശത്ത് സുഖവാസത്തില്‍ കഴിയുന്ന വിജയ് മല്യ അടക്കമുള്ള കുറ്റവാളികളെ വിട്ടുകിട്ടുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സികളുടെ ഉന്നതതല സംഘം ബ്രിട്ടണിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എന്നിവരുടെ സംയുക്ത സംഘമാണ് യുകെയിലേക്ക് പോകുന്നത്.

Read Also: ‘കാശുള്ളവർക്ക് സ്വർണക്കിരീടമൊക്കെ ഉണ്ടാക്കാം, അതുകൊണ്ടൊന്നും വോട്ട് വീഴില്ല’: ഇ.പി ജയരാജൻ

കിംഗ് ഫിഷര്‍  ഉടമ വിജയ് മല്യക്കും വജ്രവ്യാപാരി നീരവ് മോദിക്കും യുകെയിലും സമീപ രാജ്യങ്ങളിലുമുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടാനാണ് അന്വേഷണ ഏജന്‍സികളുടെ നീക്കം. ഇതിന് മുന്നോടിയായി ലണ്ടനിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വഴി യുകെയിലെ ഭരണാധികാരികളുമായി ഇന്ത്യന്‍ സംഘം ചര്‍ച്ച നടത്തും. ആയുധക്കച്ചവടക്കാരനായ സഞ്ജയ് ഭണ്ഡാരിയെ തിരിച്ചെത്തിക്കാനും ശ്രമമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button