തിരുവനന്തപുരം ● വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ ആശങ്ക വേണ്ടെന്നും നിശ്ചയിച്ച പ്രകാരം പദ്ധതി നടപ്പാക്കുമെന്നും അദാനി ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ കരണ്‍ അദാനി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍നിന്ന് അദാനി ഗ്രൂപ്പ് പിന്‍വാങ്ങുകയാണെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പത്തുമിനിറ്റോളം നീണ്ടു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായും കരണ്‍ അദാനി കൂടിക്കാഴ്ച നടത്തി.
Post Your Comments