അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മോഹന്‍ലാലും മാതാ അമൃതാനന്ദമയിയും. മുതിര്‍ന്ന ബി.ജെ.പി നേതാക്കളും രാമ ജന്മഭൂമി പ്രക്ഷോഭത്തിന്റെ മുന്‍നിരക്കാരുമായ എല്‍കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ചടങ്ങില്‍ പങ്കെടുക്കില്ല. പ്രായാധിക്യവും ആരോഗ്യ സ്ഥിതിയും കണക്കിലെടുത്താണ് ഇരുവരും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചത്.
ജനുവരി 16 മുതല്‍ 22 വരെ നീണ്ടുനില്‍ക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് അമൃത മഹോത്സവമെന്നാണ് പേര് നല്‍കിയിരിക്കുന്നത്. രാമ വിഗ്രഹം അവസാന ദിവസമായ 22ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രതിഷ്ഠിക്കും. വാരാണസിയിലെ വേദ പണ്ഡിതന് ലക്ഷ്മികാന്ത് ദീക്ഷിത് ആണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. ജനുവരി 23 മുതലാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്ന് നല്‍കുക.
അതേസമയം, 4,000ഓളം പുരോഹിതരും 2,000ല്‍ അധികം മറ്റ് അതിഥികളും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ഗൗതം അദാനി, രത്തന്‍ ടാറ്റ, മുകേഷ് അംബാനി, അനില്‍ അംബാനി, അമിതാഭ് ബച്ചന്, രജനികാന്ത്, അനുപംഖേര്‍, അക്ഷയ്കുമാര്‍, ധനുഷ്, ചിരഞ്ജീവി, സച്ചിന് ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, ദലൈലാമ, ബാബാ രാം ദേവ് തുടങ്ങിയ പ്രമുഖര്‍ക്കും ക്ഷണമുണ്ട്.
Post Your Comments