ErnakulamLatest NewsKeralaNattuvarthaNews

ജോലി കിട്ടാതെ വിദേശത്തുനിന്നും മടങ്ങിയെത്തി: സ്വന്തം മരണം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

കൊച്ചി: ജോലി കിട്ടാതെ വിദേശത്തുനിന്നും മടങ്ങിയെത്തിയതിന് പിന്നാലെ, സ്വന്തം മരണം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് വീടിനുള്ളില്‍ ജീവനൊടുക്കി. വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാ പടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകന്‍ അജ്മലാണ്(28) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

അടുത്തിടെ ജോലി തേടി ദുബായില്‍ പോയ അജ്മലിന് അവിടെ ജോലിയൊന്നും ലഭിച്ചില്ല. ഇതേത്തുടർന്ന് ഇയാൾ കടുത്ത മനോവിഷമത്തില്‍ ആയിരുന്നു. ജീവനൊടുക്കുന്നതിനു പത്ത് മിനിറ്റ് മുമ്പ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ അജ്മല്‍ മരണം സൂചിപ്പിക്കുന്ന പോസ്റ്റ് പങ്കുവച്ചിരുന്നു.

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ഉദ്യോഗാർത്ഥിയെ തടഞ്ഞ സംഭവത്തിൽ സിവിൽ പോലീസ് ഓഫീസറിന് സസ്‌പെൻഷൻ

ജനനം 1995 മരണം 2023 എന്നെഴുതിയ സ്വന്തം ചിത്രമാണ് അജ്മല്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അജ്മലിനെ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ട വീട്ടുകാര്‍ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button