ആഗ്ര: ശരീരത്തിൽ കോടികള്‍ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചു നടക്കുന്ന ഗോൾഡൻ ബാബ എന്ന പേരിലറിയപ്പെടുന്ന സന്യാസിക്ക് സുരക്ഷ വേണമെന്നാവശ്യം. തനിക്ക് സുരക്ഷ നല്‍കണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ് . ഏകദേശം മൂന്നുകോടിരൂപ വിലമതിക്കുന്ന 15.5 കിലോഗ്രാം സ്വര്‍ണം ദേഹത്ത് ധരിച്ചിരിക്കുന്നതിലൂടെയാണ് സന്യാസിക്ക് ഗോള്‍ഡന്‍ ബാബ എന്ന വിളിപ്പേര് ലഭിച്ചത്.
ഉജ്ജയിനിലെ കുംഭമേളയില്‍ പങ്കെടുത്തശേഷം തിരികെ ബരേലിയിലേക്ക് മടങ്ങുന്ന തനിക്ക് പോലീസ് സുരക്ഷ നല്‍കണമെന്നാണ് സന്യാസി ആവശ്യപ്പെട്ടത്. സന്യാസിയുടെ ആവശ്യം പരിഗണിച്ച് അദ്ദേഹത്തിന് ആഗ്രയുടെ അതിര്‍ത്തിവരെ പൊലീസ് സുരക്ഷ നല്‍കിയതായി പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Post Your Comments