India

ജനവിധി അംഗീകരിക്കുന്നു : സോണിയ ഗാന്ധി

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സോണിയ.

ജനാധിപത്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി അറിയിക്കുന്നു, തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് അത്യധ്വാനം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നന്ദി പറയുന്നതായും സോണിയ പറഞ്ഞു. പരാജയ കാരണത്തെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു. ആസാമിലും പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഉണ്ടായ ജനവിധി വളരെ വിനയത്തോടെ അംഗീകരിക്കുകയാണെന്നും സോണിയ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button