ThiruvananthapuramKeralaNattuvarthaLatest NewsNews

എം.ഡി.എം.എയും കഞ്ചാവ് ഓയിലും വില്പന നടത്തി: മൂന്നുപേർ പിടിയിൽ

വര്‍ക്കല മന്നാനിയ കോളേജിന് സമീപം ലക്ഷ്മി വിലാസത്തില്‍ കൊച്ചു വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു, ശ്രീനിവാസപുരം ലക്ഷം വീട്ടില്‍ ഷംനാദ്, ഷിബിൻ എന്നിവരാണ് അറസ്റ്റിലായത്

കല്ലമ്പലം: കല്ലമ്പലത്ത് എം.ഡി.എം.എയും കഞ്ചാവ് ഓയിലും വില്പന നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. വര്‍ക്കല മന്നാനിയ കോളേജിന് സമീപം ലക്ഷ്മി വിലാസത്തില്‍ കൊച്ചു വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു, ശ്രീനിവാസപുരം ലക്ഷം വീട്ടില്‍ ഷംനാദ്, ഷിബിൻ എന്നിവരാണ് അറസ്റ്റിലായത്.

ഒറ്റൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ചേന്നൻകോടിന് സമീപം മാവേലിക്കോണത്ത് വീട്ടില്‍ കഴിഞ്ഞ ഒരുവര്‍ഷമായി വാടകയ്ക്ക് താമസിച്ചിരുന്നവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 15.70 ഗ്രാം എം.ഡി.എം.എയും, 3.970 ഗ്രാം കഞ്ചാവ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.

Read Also : എയർടെൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! 99 രൂപയുടെ പ്ലാൻ തിരിച്ചെത്തി, ഇത്തവണ കിടിലൻ ആനുകൂല്യങ്ങൾ

വിദേശയിനം വളര്‍ത്തു നായകളെയടക്കം വില്പന നടത്തുന്നതിന്റെ മറവിലാണ് ഇവര്‍ മയക്കുമരുന്ന് കച്ചവടം നടത്തിയത്. അസമയങ്ങളില്‍ പോലും നിരവധിപേര്‍ ബൈക്കുകളില്‍ ഇവിടെയെത്തിയിരുന്നു. നാട്ടുകാര്‍ക്കിത് ബുദ്ധിമുട്ടായതോടെ പഞ്ചായത്തിലും അറിയിച്ചു.

പഞ്ചായത്ത് അധികൃതര്‍ താക്കീത് നല്‍കിയപ്പോള്‍ നായകളെ വാങ്ങാൻ ദൂരെ സ്ഥലങ്ങളില്‍ നിന്നും ആള്‍ക്കാര്‍ വരുന്നതുകൊണ്ടാണ് ഇവിടെയെത്തുമ്പോള്‍ രാത്രിയാകുന്നതെന്നായിരുന്നു ഇവരുടെ വിശദീകരണം. നിരവധി നായകള്‍ വീടിനകത്തും പുറത്തും ഉള്ളതിനാല്‍ ആര്‍ക്കും വീടിന്റെ പരിസരത്ത് പോലും പോകാൻ കഴിയുമായിരുന്നില്ല.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്, കല്ലമ്പലം എസ്.എച്ച്‌.ഒ വിജയരാഘവന്റെയും എസ്.ഐ ദിബുവിന്റെയും നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button