Latest NewsKerala

കൊച്ചിയിലെ അപ്പാർട്ട്മെന്റിൽ റേവ് പാർട്ടി: പോലീസ് പിടിച്ചെടുത്തത് മാരകമയക്കുമരുന്ന്, 18 കാരി അടക്കം 9 പേർ അറസ്റ്റിൽ

കൊ​ച്ചി​:​ അപ്പാർട്ട്മെന്റിൽ നടത്തിയ ലഹരി പാർട്ടിക്കിടെ പോലീസിന്റെ മിന്നൽ പരിശോധന. പതിനെട്ടുകാരി അടക്കം 9 പേരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും 13.522 ഗ്രാമം എംഡിഎംഎയും വില്പനയ്ക്കായി ഉപയോഗിക്കുന്ന സാമഗ്രികളും കണ്ടെടുത്തു. പാ​ല​ക്കാ​ട് ​നൊ​ച്ചി​പ്പി​ള്ളി​ ​ജ​മീ​ല​ ​മ​ൻ​സി​ലി​ൽ​ ​സാ​ദി​ഖ് ​ഷാ​ ​(22​),​ ​പാ​ല​ക്കാ​ട് ​ഒ​ല​വ​ക്കോ​ട് ​ബി​ഷാ​ര​ത്ത് ​വീ​ട്ടി​ൽ​ ​സു​ഹൈ​ൽ​ ​ടി.​എ​ൻ​ ​(22​),​ ​പാ​ല​ക്കാ​ട് ​മു​ണ്ടൂ​ർ​ ​ക​ളം​പു​റം​ ​വീ​ട്ടി​ൽ​ ​കെ.​എം.​രാ​ഹു​ൽ​ ​(22​),​ ​പാ​ല​ക്കാ​ട് ​മു​ണ്ടൂ​ർ​ ​കെ.​ആ​കാ​ശ് ​(22​),​ ​തൃ​ശൂ​ർ​ ​ചാ​വ​ക്കാ​ട് ​ന​ടു​വി​ൽ​പു​ര​ക്ക​ൽ​ ​വീ​ട്ടി​ൽ​ ​അ​തു​ൽ​കൃ​ഷ്ണ​ ​(23​),​ ​ചാ​വ​ക്കാ​ട് ​സ്വ​ദേ​ശി​ക​ളാ​യ​ ​പി.​ആ​ർ.​ ​മു​ഹ​മ്മ​ദ് ​റം​ഷീ​ഖ് ​(23​),​ ​എം.​എ​സ്.​നി​ഖി​ൽ​ ​(22​),​ ​യു.​എം.​ ​നി​ധി​ൻ​ ​(24​),​ ​രാ​ഗി​ണി​ ​(18​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കാക്കനാട് ടിവി സെന്ററിന് സമീപത്തെ ഹാർവെസ്റ്റ് അപ്പാർട്ട്മെന്റിൽ റേവ് പാർട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്.

സാ​ദി​ഖ് ​ഷാ​ ​വാ​ട​ക​യ്‌​ക്കെ​‌​ടു​ത്ത​ ​അ​പ്പാ​ർ​ട്ട്മെ​ന്റാ​ണി​ത്.​ ​എം.​ഡി.​എം.​എ​ ​വ​ഴി​യി​ൽ​ ​കി​ട​ന്ന് ​കി​ട്ടി​യ​തെ​ന്നാ​ണ് ​പ്ര​തി​ക​ളു​ടെ​ ​മൊ​ഴി​യെ​ങ്കി​ലും​ ​പൊ​ലീ​സ് ​വി​ശ്വ​സി​ച്ചി​ട്ടി​ല്ല.​ ​പ്ര​തി​ക​ൾ​ക്ക് ​ല​ഹ​രി​ ​വി​ല്പ​ന​ ​ഉ​ണ്ടാ​യി​രു​ന്ന​താ​യി​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ഇ​വ​രെ​ ​പ​ല​വ​ട്ടം​ ​ചോ​ദ്യം​ചെ​യ്‌​തെ​ങ്കി​ലും​ ​മ​യ​ക്കു​മ​രു​ന്ന് ​എ​വി​ടെ​ ​നി​ന്ന് ​ല​ഭി​ച്ചെ​ന്ന് ​പ​റ​യാ​ൻ​ ​ത​യ്യാ​റാ​യി​ല്ല.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​ക​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു. വി​ദ്യാ​ർ​ത്ഥി​നിയാ​യ​ ​രാ​ഗി​ണി​ ​ആ​ൺ​ ​സു​ഹൃ​ത്തി​നൊ​പ്പ​മാണ് ​അ​പ്പാ​ർ​ട്ട്‌​മെ​ന്റി​ൽ​ ​എ​ത്തി​യ​ത്.​ ​മ​റ്റു​ ​പ്ര​തി​ക​ളെ​ല്ലാം​ ​വി​ദ്യാ​ഭ്യാ​സം​ ​പൂ​ർ​ത്തി​യാ​ക്കി​ ​നി​ൽ​ക്കു​ന്ന​വ​രാ​ണെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button