
സുൽത്താൻബത്തേരി: വയനാട്ടിൽ വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി കടത്തുകയായിരുന്ന 68.92 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം മഞ്ചേരി കരിവാരട്ടത്ത് വീട്ടിൽ കെ.വി മുഹമ്മദ് റുഫൈ (30 )നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്. ഇന്നലെ രാത്രിയോടെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.
read also: കഞ്ചാവുബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത എക്സൈസ് ഓഫീസില്‍
പൊൻകുഴി ഭാഗത്തു നിന്നും മുത്തങ്ങ ഭാഗത്തേക്ക് നടന്നു വരികയായിരുന്ന യുവാവ് പൊലീസിനെ കണ്ട് പരിഭ്രമിച്ചതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇയാളെ പരിശോധിക്കുകയായിരുന്നു. യുവാവിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.
Post Your Comments