കപ്പൽ മുഖാന്തരം ഇനി പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ നാട്ടിലേക്ക് തിരിച്ചെത്താം. ദുബായ്-കൊച്ചി പാസഞ്ചർ കപ്പൽ സർവീസിനാണ് തുടക്കമാകുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ, സംസ്ഥാന സർക്കാർ, നോർക്ക, അനന്തപുരി ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ സംയുക്തമായി ചേർന്നാണ് കപ്പൽ സർവീസിന് തുടക്കമിടുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം നവംബർ മുതൽ സർവീസ് ആരംഭിക്കുന്നതാണ്. ഘട്ടം ഘട്ടമായി സർവീസുകളുടെ എണ്ണം ഉയർത്താനാണ് തീരുമാനം.
കൊച്ചിക്ക് പുറമേ, ബേപ്പൂർ, വിഴിഞ്ഞം എന്നീ തുറമുഖങ്ങളിലും സർവീസുകൾ പ്രതീക്ഷിക്കാവുന്നതാണ്. വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് കുറഞ്ഞ ചെലവിൽ കപ്പൽ യാത്രയ്ക്ക് രൂപം നൽകിയത്. നവംബറിൽ നടത്തുന്ന ആദ്യ യാത്രയിൽ ടിക്കറ്റ് സൗജന്യമായി ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുന്നതാണ്. അതിനാൽ, കന്നി യാത്രയിൽ പ്രവാസികൾക്ക് സൗജന്യമായി നാട്ടിലെത്താൻ സാധിക്കും. പിന്നീടുള്ള യാത്രകൾക്ക് 440 ദിർഹം മുതൽ 660 ദിർഹം വരെയാണ് കപ്പൽ ടിക്കറ്റ് നിരക്ക്. 2011ലും ഇത്തരത്തിൽ കപ്പൽ സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും വേണ്ടത്ര സ്വീകാര്യത ലഭിക്കാത്തതോടെ സർവീസ് നിർത്തിവയ്ക്കുകയായിരുന്നു.
Also Read: ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് എത്തിയത് 9,000 കോടി രൂപ!
Post Your Comments