കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയുമായി സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പിആർ അരവിന്ദാക്ഷൻ രംഗത്ത്.
അരവിന്ദാക്ഷന്റെ പരാതിയില്‍, കൊച്ചിയിലെ ഇഡി ഓഫിസിൽ എറണാകുളം സെൻട്രൽ പൊലീസ് പരിശോധന നടത്തി. പ്രാഥമിക പരിശോധനയ്ക്കായാണ് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇഡി ഓഫിസിൽ എത്തിയത്.
മുസ്ലീം സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ടയില്ല: വനിതാ സംവരണ ബില്ലിനെ എതിർത്ത് അസദുദ്ദീൻ ഒവൈസി
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ശേഷം മടങ്ങിയ അരവിന്ദാക്ഷൻ, ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന് ആരോപിച്ചാണ് ചികിത്സ തേടിയത്. തുടർന്ന്, പൊലീസിൽ പരാതി നൽകി. ചികിത്സ തേടിയതിന്റെ രേഖകളടക്കമാണ് അരവിന്ദാക്ഷ പരാതി നൽകിയത്.
Post Your Comments