Latest NewsNewsIndia

മൊറോക്കോയിലെ വിനാശകരമായ ഭൂകമ്പത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ആകാശത്ത് ശക്തമായ വെളിച്ചം: പ്രതിഭാസം ചര്‍ച്ചയാകുന്നു

മൊറോക്കോ; കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൊറോക്കോയില്‍ ഭൂചലനമുണ്ടായത്. രാജ്യത്ത് ആറു പതിറ്റാണ്ടിനിടെയുണ്ടാകുന്ന ശക്തമായ ഭൂകമ്പമാണിത്. വെള്ളിയാഴ്ച പ്രാദേശിക സമയം അര്‍ദ്ധരാത്രി 11.11 മണിക്ക് പൗരാണിക നഗരമായ മരക്കേഷില്‍ നിന്നും 72 കിലോമീറ്റര്‍ അകലെ  പര്‍വതമേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 6.8 തീവ്രത രേഖപ്പെടുത്തി ഭൂകമ്പമാണ് ഉണ്ടായത്. 3000 ത്തോളം പേര്‍ മരിക്കുകയും ഏകദേശം 5,500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Read Also: നിപ പ്രതിരോധം: സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചു

എന്നാല്‍ ഇപ്പോഴിതാ ഭൂകമ്പത്തിന് മുമ്പ് സംഭവിച്ച കൗതുകകരമായ പ്രതിഭാസമാണ് ശാസ്ത്രജ്ഞരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. ‘ഭൂകമ്പ വെളിച്ചം’ എന്നാണ് ഇതിനെ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. നിലവില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങള്‍ ഭൂകമ്പത്തിന് മുമ്പായി ഉണ്ടായതാണ്. ദൃശ്യത്തില്‍ ആകാശത്ത് നിന്നുള്ള ശക്തമായ പ്രകാശം ഭൂമിയിലേക്ക് പതിക്കുന്നതായി കാണാം.

ഇതിന്റെ പിന്നിലെ കാരണവും ശാസ്ത്രജ്ഞര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി തുടരുകയാണ്. ഈ പ്രകാശം, ഭൂകമ്പവുമായി ബന്ധപ്പെട്ടതാണെന്ന് തെളിയിക്കപ്പെട്ടാല്‍, പല പഠനത്തിനും സഹായിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button