
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കനത്ത നാശം വിതച്ച് അതിതീവ്രമഴയും ഇടിമിന്നലും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റ ദിവസത്തില്‍ ഇടിമിന്നലേറ്റ് 30 പേര്‍ മരിച്ചെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടായത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്. സുല്‍ത്താന്‍ പൂരില്‍ മാത്രം ഏഴു പേര്‍ക്ക് ഇടിമിന്നലേറ്റ് ജീവന്‍ നഷ്ടമായി. പൂര്‍വാഞ്ചലില്‍ (കിഴക്കന്‍ യു പി) ഇടിമിന്നലേറ്റ് അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ 10 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Read Also: കഞ്ചാവ് പിടികൂടിയത് സിപിഎം പ്രവര്‍ത്തകന്റെ പക്കല്‍ നിന്ന് തന്നെ’; സ്ഥിരീകരിച്ച് എക്സൈസ്
അതേസമയം ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയ സാഹചര്യത്തില്‍ ഇപ്പോള്‍ നേരിയ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍, അസം സംസ്ഥാനങ്ങളിലാണ് ഇക്കുറി കനത്ത മഴ പ്രളയ സമാന സാഹചര്യം സൃഷ്ടിച്ചത്. നിരവധിപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മഴ ദുരന്തത്തില്‍ കനത്ത നാശനഷ്ടങ്ങളാണ് ഈ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Post Your Comments