India

കോപ്ടര്‍ ഇടപാടില്‍ ആന്റണിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി : കോപ്ടര്‍ ഇടപാടിലെ അഴിമതിയെക്കുറിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെയും മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിയേയും ലക്ഷ്യമിട്ട് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്.

കോപ്ടര്‍ വാങ്ങാനുള്ള കരാറില്‍ മാറ്റം വരുത്തിയത് മുന്‍ പ്രതിരോധമന്ത്രി ആന്റണിയാണെന്ന് സ്വാമി ആരോപിച്ചു. 2006 ല്‍ 793 കോടിയ്ക്ക് കോപ്ടറുകള്‍ വാങ്ങാനായിരുന്നു വ്യോമസേനയ്ക്ക് അനുമതി. എന്നാല്‍ 2008 ല്‍ കരാര്‍ പുനരവലോകനം ചെയ്ത മുന്‍ യു.പി.എ സര്‍ക്കാര്‍ കരാര്‍ തുക 4877 കോടിയായി ഉയര്‍ത്തി. വ്യോമസേന നിര്‍ദ്ദേശിച്ചതിലും ആറിരട്ടിയിലധികം ആയിരുന്നു ഇതെന്നും സ്വാമി പറഞ്ഞു.

കോപ്ടറുകളുടെ പറക്കല്‍ ശേഷി 6000 മീറ്ററില്‍ നിന്ന് 4500 മീറ്ററായി കുറച്ചത് ആന്റണിയാണ്. വി.വി.ഐ.പികളുമായി പറക്കുന്ന കോപ്ടറുകള്‍ ആറായിരം മീറ്റര്‍ ഉയരത്തില്‍ മാത്രമേ പറക്കാവൂ എന്ന് നിബന്ധന ഉള്ളപ്പോഴാണ് യു.പി.എ ഇത്തരത്തില്‍ തീരുമാനം കൈക്കൊണ്ടതെന്നും സ്വാമി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button