CinemaMollywoodLatest NewsIndiaNewsEntertainmentKollywoodMovie Gossips

കോടികൾ സമ്പാദ്യമുണ്ടായിട്ടും ഒരു സർജറി കൊണ്ട് മാറ്റാമായിരുന്നിട്ടും അത് ചെയ്തില്ല: അതാണ് നയൻതാരയുടെ ഭാ​ഗ്യം

ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്ത് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി അലങ്കരിക്കുന്ന നടിയാണ് നയൻതാര. മലയാളിയായ നയൻതാര സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. മലയാളത്തിൽ വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രം അഭിനയിച്ച നയൻതാര തമിഴ്, തെലുങ്ക് സിനിമാ മേഖലയിലൂടെയാണ് സൂപ്പർ താരമായി വളർന്നത്.

നയൻതാരയുടെ തുടക്കകാലത്തെ പ്രകടനങ്ങളിൽ പലതും നിരൂപകരെ സംബന്ധിച്ച് ശരാശരി മാത്രമായിരുന്നു. എന്നാൽ, സിനിമയുടെ മാർക്കറ്റിനനുസരിച്ച് നീങ്ങിയതാണ് നയൻതാരയെ തുണച്ചത്. കൃത്യമായ പ്ലാനിം​ഗിനപ്പുറം നയൻതാരയുടെ ഭാഗ്യവും കരിയറിലെ വളർച്ചയ്ക്ക് ഒരു ഘടകമാണെന്നാണ് ആരാധകർ പറയുന്നത്. നയൻതാരയുടെ ഭാഗ്യത്തിന് ഒരു കാരണവും ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. നയൻതാരയുടെ ഇടത് കൈയിൽ ആറ് വിരലുകളുണ്ട്.

പോക്‌സോ കേസില്‍ കായികാധ്യാപകൻ അറസ്റ്റില്‍: നടപടി അഞ്ച് സ്കൂൾ വിദ്യാർഥിനികൾ നൽകിയ പരാതിയില്‍ 

ചെറുവിരലിന് താഴെയായി വളരെ ചെറിയൊരു വിരലാണ് നടിക്കുള്ളത്. ഒറ്റ നോട്ടത്തിൽ ഇത് വിരലാണെന്ന് മനസിലാകില്ല. വിശ്വാസ പ്രകാരം ഇത് ഭാ​ഗ്യത്തിന്റെ സൂചനയാണ്. നടൻ‌ ഹൃതിക് റോഷനും ആറ് വിരലുകളുണ്ട്. ഹൃതിക് റോഷനും ഇത് ഭാ​ഗ്യമായാണ് കണക്കാക്കുന്നത്.  ജന്മനായുള്ള ഈ വിരലുകൾ സർജറി ചെയ്ത് മാറ്റാമായിരുന്നിട്ടും കോടികൾ സമ്പാദ്യമുള്ള താരങ്ങൾ ഇതിന് തയ്യാറാകാത്തതിന് കാരണം ഭാ​ഗ്യ സൂചകമായതിനാലാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button