സൂറത്ത്: മുസ്ലീം വിഭാഗത്തില്‍പ്പെട്ട യുവാവിന് ഭാര്യയെയും മതത്തെയും കാമുകിയെയും ഒരുപോലെ സംതൃപ്തരാക്കാന്‍ യാതൊരു വഴിയുമില്ല. പ്രശ്നം താടിയാണ്. മതാചാര പ്രകാരം താടി ഷേവ് ചെയ്യാന്‍ പാടില്ല മാത്രമല്ല ഭാര്യയ്ക്ക് ഇഷ്ടം താടിക്കാരനായ ഭര്‍ത്താവിനെ. പ്രശ്നം അവിടെ തീരുന്നില്ല കാമുകിയുടെ ഇഷ്ടം കൂടെ നിറവേറ്റാന്‍ ഒരാള്‍ മാത്രമല്ലേ ഉള്ളൂ… ഭാര്യയെയും മതത്തെയും അഡ്ജസ്റ്റ് ചെയ്യാം എന്നാല്‍ ബാക്കി നില്ക്കുന്ന കാമുകിയാണ് പ്രശ്നം. ക്ലീന്‍ ഷേവാണ് യുവതിക്കിഷ്ടം. മൊഹമദ്ദ് സാജിദ് മൊഹമദ്ദ് സലീം മേമന് എന്ന 32 കാരനാണ് താടിയുടെ പേരില്‍ ധര്‍മ്മ സങ്കടത്തിലായത്. അവസാനം കാനഡയിലുള്ള കാമുകിയെ സന്തോഷിപ്പിക്കാന്‍ താടി എടുത്തു. പക്ഷെ സ്വീകരിച്ച മാര്‍ഗം പോലീസ് കേസ് വരെ എത്തിച്ചു. കണ്ണാട കട നടത്തുന്ന മേമന് തന്നെ കുറച്ച്പേര് ചേര്‍ന്ന് കൊള്ളയടിച്ചെന്നും കയ്യിലുണ്ടായിരുന്ന 9000 രൂപ മോഷ്ടിച്ചെന്നും കാണിച്ച് പോലീസില്‍ പരാതി നല്കി. കൂട്ടത്തില്‍ ഒരു കാര്യം കൂടി പറഞ്ഞു. മോഷ്ടാക്കള്‍ തന്റെ താടി വെട്ടി എന്നായിരുന്നു അവസാനം കൂട്ടി ചേര്‍ത്തത്. മോഷ്ടാക്കള്‍ താടി എടുത്തതിന് ഭാര്യയ്ക്ക് സഹതാപം മാത്രമല്ലേ ഉണ്ടാകൂ,ദേഷ്യപ്പെടാന്‍ കഴിയില്ലല്ലോ എന്നാണ് മുന്നില്‍ കണ്ടത്. എന്നാല്‍ പോലീസ് ശരിയ്ക്കും പണി കൊടുത്തു. നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ചറിയാന്‍ വിശദമായ അന്വേഷണം നടത്തി. മണിക്കൂറുകളോളം തുടര്‍ന്ന ചോദ്യം ചെയ്യല്ലിനൊടുവില്‍ മേമന് സത്യങ്ങള്‍ തുറന്ന് പറഞ്ഞു. കാമുകിയ്ക്ക് വേണ്ടി എടുത്ത താടി വീട്ടില്‍ നിന്ന് മാത്രമല്ല പോലീസുകാരില്‍ നിന്ന് വരെ പണി തന്നു. വ്യാജ പരാതി നല്കി കബളിപ്പിച്ചതിന് പോലീസിന്റെ കയ്യില്‍ നിന്നും കിട്ടി കണക്കിന്. ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും ഒപ്പം കഴിയുന്ന യുവാവ് 12 വര്‍ഷമായി മറ്റൊരു യുവതിയുമായി പ്രണയത്തിലാണ്. താടിയുടെ പ്രശ്നത്തില്‍ ഇത്രകാലം മറച്ചുവെച്ച പ്രണയം നാട്ടിലും വീട്ടിലും പാട്ടായി. ഇനിയിപ്പോള്‍ താടി വന്നാലും ഭാര്യ സ്വീകരിക്കുമോ എന്നാണ് സംശയം.
Post Your Comments