സൂറത്: അഞ്ചുവയസുകാരിയെ അയൽവാസിയായ 19 കാരന്‍ ബലാത്സംഗം ചെയ്ത ശേഷം വലിയ പൈപ്പില്‍ ഉപേക്ഷിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിൽ 11 മണിക്കൂറിനു ശേഷം കുട്ടിയെ അവശയായ നിലയിൽ പൈപ്പിനുള്ളി നിന്ന് കണ്ടെത്തുകയായിരുന്നു. ഗുരുതരമായ നിലയില്‍ ബോധമില്ലാത്ത അവസ്ഥയിലായിരുന്നു കുട്ടി. ശനിയാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതാകുന്നത്. തിരച്ചിലിനൊടുവില്‍ ഞായറാഴ്ച ഉച്ചയോടെ കുട്ടിയെ കണ്ടെത്തിയത്.
കാലു ഭൂമിഹാര്‍ എന്ന 19കാരനാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റം സമ്മതിച്ചെങ്കിലും കുട്ടി എവിടെയെന്നതിനെ കുറിച്ച് തെറ്റായ വിവരങ്ങളാണ് ഇയാള്‍ പൊലീസിന് നല്‍കിയത്. , പെണ്‍കുട്ടി ആറ് വയസുള്ള ഒരു ആണ്‍കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് എടുത്തുകൊണ്ട് പോയി പീഡിപ്പിച്ചത്. ആറ് വയസുകാരന്‍ പൊലീസിനോട് പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഒടുവില്‍ കുട്ടിയെവിടെയെന്ന് പ്രതി വെളിപ്പെടുത്തുകയായിരുന്നു.
Post Your Comments