സൂറത്ത് : ഇല്ലാത്ത പെണ്‍മക്കളെ സൃഷ്ടിച്ചു കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ പിടിയിലായി. ഗുജറാത്തിലെ സൂറത്ത് സ്വദേശി രമേശ് പട്ടേല്‍ എന്ന പച്ചക്കറി വ്യാപാരിയാണ് പിടിയിലായത്. ഇന്‍ഷുറന്‍സ് തുകയായ 20 ലക്ഷം രൂപ തട്ടിയെടുക്കാനാണ് ഇയാള്‍ ശ്രമിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യാജമാണെന്നു തെളിഞ്ഞത്. തുടര്‍ന്ന് രമേശിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ വിവാഹിതനാണെന്നും ഇയാള്‍ക്കു പെണ്‍മക്കളില്ലെന്നും പോലീസ് അറിയിച്ചു.
ഇല്ലാത്ത പെണ്‍മക്കളുടെ പേരില്‍ വ്യാജ ഫോട്ടോകളും ജനന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും നിര്‍മിച്ചാണ് രമേശ് തട്ടിപ്പിനു ശ്രമിച്ചത്. നാലു പെണ്‍മക്കള്‍ക്കായി അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ ഇയാള്‍ എടുത്തിരുന്നു. ഈ മാസം 13ന് ഇയാള്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചു വീടിനു തീയിട്ടു. പെണ്‍മക്കള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച ശേഷം ഇന്‍ഷുറന്‍സ് തുകയ്ക്കായി അപേക്ഷിച്ചു. പെണ്‍മക്കളുടെ മൃതദേഹങ്ങള്‍ എന്ന പേരില്‍ ഇയാള്‍ നാലു പന്നികളെയാണ് കത്തിച്ചത്. എട്ടിനും 12നും ഇടയില്‍ പ്രായമുള്ളവരാണ് കുട്ടികള്‍ എന്നാണ് സര്‍ട്ടിഫിക്കറ്റുകളില്‍ കാണിച്ചിരുന്നത്.
Post Your Comments