
ജീവിക്കാന്‍ ഏറ്റവും മികച്ച നഗരങ്ങളെ കണ്ടെത്തുന്നതിനായുള്ള ഈസ് ഓഫ് ലിവിംഗ് സൂചിക (Ease of Living Index) കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുകയാണ്. 10 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളും 10 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളും ഉള്‍പ്പെടുന്ന രണ്ട് വിഭാഗങ്ങളിലായി 111 നഗരങ്ങളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇതിൽ ഗുജറാത്തിലെ മൂന്ന് നഗരങ്ങള്‍ ഇടം നേടി.
പട്ടികയിലെ ആദ്യ 10 നഗരങ്ങളില്‍ അഹമ്മദാബാദ്, സൂററ്റ്, വഡോദര എന്നി നഗരങ്ങളാണ് ഇടംപിടിച്ചത്. അഹമ്മദാബാദ് മൂന്നാം സ്ഥാനത്തും സൂറത്ത് അഞ്ചാം സ്ഥാനത്തും വഡോദര എട്ടാം സ്ഥാനത്തുമാണ് എത്തിയിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ഗതാഗതം, സുരക്ഷ, സാമ്ബത്തിക വികസന അവസരങ്ങള്‍, ഹരിത നഗരം, വൈദ്യുതി ഉപഭോഗം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
read also:സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ പരീക്ഷാതിയതികളില്‍ മാറ്റം : പുതിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
ജീവിക്കാന്‍ ഏറ്റവും എളുപ്പമുള്ള നഗരങ്ങളുടെ പട്ടികയില്‍ അഹമ്മദാബാദ് 64.87 സ്കോറുമായി മൂന്നാം സ്ഥാനത്ത് എത്തി. അഹമ്മദാബാദിന് ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ 57.46 ഉം സാമ്ബത്തിക സുസ്ഥിരതയ്ക്ക് 48.19 ഉം സ്കോറുകള്‍ ലഭിച്ചു.
ഈസ് ഓഫ് ലിവിംഗിന്റെ കാര്യത്തില്‍ സൂറത്ത് രാജ്യത്ത് അഞ്ചാം സ്ഥാനത്താണ്. സൂറത്തിന് ലഭിച്ച ആകെ സ്കോര്‍ 61.73 ആണ്. ജീവിത നിലവാരത്തിന് 57.96, സാമ്ബത്തിക ശേഷിയ്ക്ക് 30.29, സുസ്ഥിരതയ്ക്ക് 62.41 എന്നിങ്ങനെയാണ് സൂറത്തിന്റെ പ്രധാന സ്കോറുകള്‍. മുനിസിപ്പാലിറ്റിയുടെ പ്രകടനത്തില്‍ രാജ്യത്തെ നഗരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് സൂറത്ത്. കഴിഞ്ഞ തവണ സൂറത്ത് ജീവിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ 19-ാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഈ വര്‍ഷം സൂറത്ത് അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു.
ജീവിത നിലവാരത്തിന് 79.50 പോയിന്റ് ലഭിച്ച വഡോദര പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍, സ്മാര്‍ട്ട് ലൈറ്റിംഗ്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ പുരോഗതിയാണ് വഡോദരയ്ക്ക് പട്ടികയിൽ മുൻ നിരയിൽ ഇടം നേടാൻ സഹായകമായത്.
Post Your Comments