ന്യൂഡൽഹി : അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസ് വിഷയത്തെ ചൊല്ലി രാജ്യസഭ പ്രക്ഷുബ്ദമായി. സോണിയ ഗാന്ധിയുടെ അറിവോടെയാണ് അഴിമതി എന്ന സുബ്രഹ്മണ്യന് സ്വാമിയുടെ പരാമര്‍ശമാണ് പ്രശ്നത്തിന് തുടക്കമിട്ടത്. തുടർന്ന് സുബ്രഹ്മണ്യന് സ്വാമി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വയ്ക്കുകയായിരുന്നു
ഇറ്റാലിയൻ കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കളെക്കുറിച്ചു പരാമർശമുണ്ടെന്ന റിപ്പോർട്ടാണ് ബിജെപി ആയുധമാക്കുന്നത്.
സോണിയയുടെ പേര് രേഖകളില്‍ നിന്ന് നീക്കിയതായി അധ്യക്ഷന്‍ അറിയിച്ചു. സഭ ബഹളമയമായതോടെ 12 മണിവരെ നിര്‍ത്തിവച്ചു.അവർ എന്റെ പേര് കൊണ്ടുവരട്ടേ, എനിക്ക് പരിഭ്രാന്തിയില്ലെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചു.
3,600 കോടി രൂപയുടെ കരാർ സ്വന്തമാക്കാൻ ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇന്ത്യയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ സ്വാധീനിച്ചതിന്റെ വിശദാംശങ്ങൾ കോടതി വിധിയിലുണ്ടെന്ന റിപ്പോർട്ടുകളാണു പുറത്തുവന്നിരിക്കുന്നത്.
Post Your Comments